11 ഒക്‌ടോബർ, 2018

പോസ്റ്റൽ ഡേ

10 / 10 / 2018 ബുധനാഴ്ച സ്കൂളിൽ പോസ്റ്റൽ ഡേ ആചരിച്ചു.







ഗാന്ധി ജയന്തി സമാപനം

ഗാന്ധി ജയന്തി സമാപന ദിവസമായ 6 / 10/ 2018 ശനിയാഴ്ച സ്കൂൾ പരിസരം വൃത്തിയാക്കി.ടീച്ചേർസ് എല്ലാപേരും ചേർന്ന് കുട്ടികൾക്ക് പായസം ഉണ്ടാക്കി കൊടുത്തു.



ഗാന്ധി ജയന്തി 2018

1 ,2 ക്ലാസ്സുകളിലെ കുട്ടികൾ skit അവതരിപ്പിച്ചു.ഗാന്ധി സൂക്തങ്ങൾ പരായണം ചെയ്തു,സർവമത പ്രാർത്ഥന ,150 മെഴുകുതിതെളിയിച്ചു.






പ്രളയദുരിതാശ്വാസം

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി കുട്ടികളും PTA യും അധ്യാപകരും കൂടി നൽകിയ പഠനോപകരണങ്ങളുമായി റാന്നി LPGS ലേക്ക് (43 കുട്ടികൾക്ക് .ബാഗ് ,ബുക്ക് ,പെൻസിൽ ,റേസർ ,കട്ടർ ,വാട്ടർബോട്ടിൽ  തുടങി ഏകദേശം 27000 /- രൂപയുടെ സാധനങ്ങൾ എത്തിച്ചു കൊടുത്തു.

അധ്യാപകദിനം

സ്കൂൾ മാനേജറിനെ പൊന്നാട അണിയിച്ചു ആദരിച്ചു .ടീച്ചേഴ്സിന്റെ അസ്സംബ്ലി നടന്നു.കുട്ടികൾ ക്ലാസ്സെടുത്തു




സ്വാതന്ത്ര്യദിനം

രാവിലെ 9 .30 ന് PTA പ്രസിഡന്റ് പതാകയുയർത്തി .SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനം, പ്രസംഗം മറ്റു കലാപരിപാടികൾ നടത്തി.

18 ജൂൺ, 2018

പരിസ്ഥിതി ദിനം 2018


അസംബ്ലയിൽ ബോധവത്കരണം.മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ മാനവീയം റോഡിൽ വച്ച് നടന്ന ഗ്രീൻ കോൺഗ്രസിലും തുടർന്ന് നടന്ന ക്വിസിലും യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു.

പ്രവേശനോത്സവം 2018 - 2019

പൂർവ്വവിദ്യാർത്ഥികൾ ,PTA  എന്നിവരുടെ നേതൃത്വത്തിൽ അക്ഷരത്തൊപ്പി വച്ചു കുട്ടികളെ എതിരേറ്റു .
92 .7 BIG FM അംഗങ്ങൾ ഉണ്ടായിരുന്നു.മുറ്റത്തു നടന്ന അസ്സംബ്ലിയിൽ വച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം നടന്നു.










03 മേയ്, 2018

സ്കൂൾ ഡേ 2018


ഈ അധ്യനവര്ഷത്തെ ഓർമകളും മികവുകളും ഒക്കെ സമ്മേളിക്കുന്ന വാർഷികദിനാഘോഷം മാർച്ച് 9  വെള്ളിയാഴ്ച  പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.




15 മാർച്ച്, 2018

മാതൃദിനം

ലോക വനിതാദിനം നമ്മൾ മാതൃദിനമായി ആചരിച്ചു.മുഖ്യ അതിഥി ശ്രീമതി ഡിവൈൻ ചിൽഡ്രൻസ് ഹോം നടത്തുന്ന ശ്രീമതി ആലിസ് ജോസഫ് ആയിരുന്നു

06 മാർച്ച്, 2018

അന്നവിചാരം ഭക്ഷ്യമേള 2018

മാർച്ച് 6 ചൊവ്വ രാവിലെ 10 മണി മുതൽ കുട്ടികൾ സംഘടിപ്പിച്ച ഭക്ഷ്യമേളക്ക് തുടക്കമായി.
നമ്മുടെ മുഖ്യ അതിഥി പ്രശസ്തമായ അക്ഷയ കാറ്ററിങ്ങിന്റെ ഉടമയും ശിശുവിഹാറിന്റെ സ്വന്തവുമായ
ശ്രീ കണ്ണൻ ആയിരുന്നു.കുട്ടികൾ കിഴങ്ങുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്തമായ വിഭവങ്ങളാണ് ഭക്ഷ്യമേളക്ക് ഒരുക്കിയത്.





04 മാർച്ച്, 2018

ഭിന്നശേഷി ദിനം

ഭിന്നശേഷി ദിനത്തോടെ ശിശുവിഹാർ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.
ശ്രീ.കുമാർ.എ  കാഴ്ചയുടെ പരിമിതികളെ അതിജീവിച്ചു കൊണ്ട് സംഗീത ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരുന്ന ഈ വിശേഷ വ്യക്തിയാണ്  മാർച്ച് 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭിന്നശേഷി ദിനം ഉദ്‌ഘാടനം ചെയ്തത് .തുടർന്ന് നമ്മുടെ സ്ക്കൂളിൽ പ്രവേശനം നേടിയിട്ടുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ മത്സരങ്ങൾ നടന്നു.





15 ഫെബ്രുവരി, 2018

മലയാളത്തിളക്കം

സർവ്വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കേന്ദ്രികരിച്ചു മലയാളത്തിളക്കം എന്ന പേരിൽ ഒരു പ്രവർത്തനം ആരംഭിച്ചു.കുട്ടികൾക്ക് വളരെ ഏറെ ഗുണം മലയാളത്തിളക്കം എന്ന ക്ലാസ്സിലൂടെ കിട്ടി




ശിശുവാടിക നഴ്സറി കലോത്സവം

തിരുവന്തപുരം ജില്ലയിലെ നഴ്സറി വിഭാഗം കുട്ടികളെ പ്പെടുത്തി നഴ്സറി കലോത്സവം ശിശുവാടിക 25/11/2017 നടന്നു.

വനയാത്ര 2017

യു പി വിഭാഗം കുട്ടികളും,അദ്ധ്യാപകരും, പി ടി എ  അംഗങ്ങളും ചേർന്ന് 2017 ഒക്ടോബറിൽ  തേക്കടിയിൽ വിനോദയാത്ര പോയി.